അല്‍ സലം തീവ്രവാദികള്‍ കേരളത്തിലേക്ക്-

തിരുവനന്തപുരം: അല്‍സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ 6 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ജാഗ്രതയില്‍.

ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വലവിരിച്ചു.

അല്‍സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്ക് പുറപ്പെട്ടുവെന്ന് മധുര ജയിലില്‍ കഴിയുന്ന രണ്ട് നേതാക്കളില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്.

21 വയസുകാരനോടൊപ്പമുള്ള രെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ കേരളത്തില്‍ എത്തിയോ എന്നും വ്യക്തമല്ല.

എന്നാല്‍ മധുരയില്‍ നിന്നും കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും വേണ്ടെന്നിരിക്കെ എത്തിക്കാണുമെന്ന് തന്നെയാണ് ഇന്റലിജന്‍സ് കരുതുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണിവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാവാം ലക്ഷ്യമെന്ന് പോലീസ് കരുതുന്നു.

കോയമ്പത്തൂരിലും മധുരയിലും അല്‍സലമിന്റെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലാണെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്.