മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹം പങ്കുവെച്ച്- അവര്‍ ഓര്‍മ്മത്തണലില്‍ ഒത്തുചേര്‍ന്നു.
തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.
തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയവിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്.
പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
എം.ശശിധരന്‍, കെ.ടി.കുഞ്ഞികൃഷ്ണന്‍, വര്‍ഗ്ഗീസ് ജോണ്‍, എ.വി.കൃഷ്ണന്‍, കെ.രാധ, ടി.കെ.ശങ്കരന്‍, കെ.എന്‍.ജനാര്‍ദ്ദനന്‍, എ.ടി.വി.ഭാര്‍ഗ്ഗവി, ഇ.പി.ഗിരിജ എന്നിവര്‍ സംസാരിച്ചു.
സ്‌നേഹ സംഗമം കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ടി.വി.ദാമോദരന്‍, എം.രാധ, ടി.വി.രാമചന്ദ്രന്‍, പി.വി.ഗംഗാധരന്‍, കെ.ടി.ഉണ്ണികൃഷ്ണന്‍, എം.ഉഷ, ഇ.പി.രമണി, പി.വി.പ്രമീള, ഗോകുല ബാലന്‍ എന്നിവര്‍ സംസാരിച്ചു.
ഓര്‍മ്മകള്‍ അയവിറക്കല്‍, സ്‌നേഹവിരുന്ന,് കലാപരിപാടികള്‍ എന്നിവയും നടന്നു.