നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

പിലാത്തറ :പഠനകാലവും പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും പങ്ക് വെച്ച് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി.

കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പശുക്കളും കോഴികളും താറാവും മത്സ്യങ്ങളുമെല്ലാമുള്ള സഹപാഠിയുടെ ഫാമില്‍ പ്രകൃതി സൗഹൃദാന്തരീക്ഷത്തില്‍ സംഗമിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

ഒ.കെ. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഡോ. എ.വി.രാമദാസ്, എ.വേണുഗോപാലന്‍, കെ.വിജയന്‍, ടി.വി. രാമചന്ദ്രന്‍, പി.വിജയന്‍, സി. സുധാകരന്‍, പി.വി.കുഞ്ഞിരാമന്‍, ടി.വി.ഹരിദാസ്, എം. വിജയന്‍, വിശ്വനാഥന്‍, കെ.സുജാത, പി.സുമതി എന്നിവര്‍ പ്രസംഗിച്ചു.

സൗഹൃദ സംഗമത്തില്‍ വി.വി. രാധാകൃഷ്ണന്‍, അധ്യക്ഷത വഹിച്ചു.

പി. പ്രസീത, കെ. രാമചന്ദ്രന്‍, പി.വിജയന്‍, ടി.എം.സുരേന്ദ്രന്‍, വി.വി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌നേഹ വിരുന്ന്, അനുഭവം പങ്ക് വെക്കല്‍, കലാവിരുന്ന്
എന്നിവയുമുണ്ടായി.