മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.

തളിപ്പറമ്പ് ചിന്മയമിഷന്‍ കോളേജ് 1984-87 വര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയ വിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്.

പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ഒ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.

എം .കെ.പ്രകാശ് ക്ലാസെടുത്തു.

എം.ശശിധരന്‍, ടി.കെ.ശങ്കരന്‍ ,കെ.എന്‍.ജനാര്‍ദ്ദനന്‍, എ.ടി.വി.ഭാര്‍ഗ്ഗവി, എം.ചന്ദ്രന്‍, എ.കോമളവല്ലി, ഇ.പി.ഗിരിജ, എ.സത്യഭാമ, എം.ഉഷ എന്നിവര്‍ സംസാരിച്ചു.

സ്‌നേഹ സംഗമം കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു.

സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ടി.വി.ദാമോദരന്‍, പി.വി.രാമകൃഷ്ണന്‍, ടി.വി.രാമചന്ദ്രന്‍, ഗോകുല ബാലന്‍ എന്നിവ
സംസാരിച്ചു. തങ്കച്ചന്‍ മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു.