28 ന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തു-ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ 28 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍,
ഈ മാസം 28 ന് നടത്താനിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തതായും,
പകരം പ്രസ്തുത തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പുതിയ തീരുമാനപ്രകാരം, സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എസ്.എസ്.എല്‍.സിയും ഹെവി മോട്ടോര്‍ െ്രെഡവിംഗ് ലൈസന്‍സുമുണ്ടായിരിക്കണം എന്നതാണ് യോഗ്യത.
പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജനുവരി 28 ആണ്.
www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
