ആനയോട്ട്കാവ് തിറ അടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍
തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് തിറഅടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും.
3-ന് രാവിലെ ഗണപതി ഹോമം, വൈകുന്നേരം 6.30-ന് തിറ അടിയന്തിരം ആരംഭം.
തുടര്‍ന്ന് ഉച്ചതോറ്റം, ചൊവ്വവിളക്ക്, മേലേരി കൂട്ടല്‍, കായകഞ്ഞി വിതരണം, വീരന്‍ ദൈവത്തിന്റെ തോറ്റം, കൂടിയാട്ടം, വീരന്‍ദൈവം, വീരാളി എന്നീ തെയ്യക്കോലങ്ങള്‍ എന്നിവ ഉണ്ടാവും.
4 ന് പുലര്‍ച്ചെ 5 ന് പുതിയ ഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് ഭദ്രകാളി.