അനുവും നളിനിയും രക്ഷകരായത് നാല് ജീവിതങ്ങള്‍ക്ക്–
തളിപ്പറമ്പ്: ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും.

ഏഴോം കൊട്ടിലയിലെ പഞ്ചായത്ത് ചിറയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം.
മാതമംഗ ലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇന്ദുവും മൂന്ന്, ആറ്, എട്ട് വയസുള്ള 3 കുട്ടികളുമാണ് അപകട ത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് കുട്ടികള്‍ ഇവ രുടെ മക്കള്‍ തന്നെയാണ്. മറ്റൊരു കുട്ടി കൊട്ടിലയിലെ ബന്ധുവീട്ടിലേതാണ്.
രണ്ട് കുട്ടികളാണ് ചിറയില്‍ കുളിക്കുന്നതി നിടെ ആദ്യം മുങ്ങിപ്പോയത്.
3 വയസുള്ള കുട്ടിയെയും എടുത്ത് ചിറക്ക് സമീപം ഉണ്ടായിരുന്ന ഇന്ദു മറ്റ് കുട്ടികള്‍ മുങ്ങി താഴുന്നത് കണ്ടു. ഇവര്‍ പെട്ടെന്ന് ചെറിയ കുട്ടിയെ എടുത്തു ചിറയിലേക്ക് ഇറങ്ങി.
എന്നാല്‍ ഇവര്‍ക്ക് മറ്റുകുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് മുങ്ങിപ്പോവുകയും ചെയ്തു.
തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഓഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനുവും പ്രദേശവാസിയായ കുഞ്ഞിവീട്ടില്‍ നളിനിയും അപകടസമയം ചിറയില്‍ തുണികള്‍ കഴുകുന്നുണ്ടായിരുന്നു.
കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവര്‍ ഉടന്‍ ചിറയിലേക്ക് ചാടുകയായിരുന്നു.
മുങ്ങിപ്പോയ 3 കുട്ടികളെയും ഇന്ദുവിനെയും ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരയിലേക്കെത്തിച്ചു.
സമയോചിതമായി ഇടപെട്ടതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. 4 ജീവനുകള്‍ രക്ഷിച്ച അനുവിന്റെയും നളിനിയുടെയും ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
