അരക്കള്ളനും മുക്കാല്‍ക്കള്ളനും 49 വര്‍ഷമായി.

വളരെ രസകരമായ ഒരു സിനിമയാണ് 1974 ഡിസംബര്‍ 20 ന് 49 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍.

എം.പി.റാവുവും എം.ആര്‍.കെ.മൂര്‍ത്തിയും ചേര്‍ന്ന് പ്രതാപ് ആര്‍ട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചത്.

പ്രേംനസീര്‍ അരക്കള്ളനും അടൂര്‍ഭാസി മുക്കാല്‍ക്കള്ളനുമായി അഭിനയിച്ചു.

ജയഭാരതി, കവിയൂര്‍ പൊന്നമ്മ, കെ.പി.ഉമ്മര്‍, ബഹദൂര്‍, കടുവാക്കുളം, കെ.പി.എ.സി ലളിത, എന്‍.ഗോവിന്ദന്‍കുട്ടി, ടി.എസ്.മുത്തയ്യ, പോള്‍ വെങ്ങോല, ശ്രീവിദ്യ, ടി.ആര്‍.ഓമന, വിജയലളിത, ടി.പി.രാധാമണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

യു.രാജഗോപാല്‍ ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.കൊന്നനാട്ടാണ് കലാ സംവിധായകന്‍. പരസ്യം എസ്.എ.നായര്‍.

പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് വി.ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നു. 10 പാട്ടുകളാണ് ഈ സിനിമയിലുള്ളത്.

ഗാനങ്ങള്‍-

1-കാത്തില്ല പൂത്തില്ല തളിര്‍ത്തില്ല-ശ്രീലത.
2-കനകസിംഹാസനത്തില്‍-യേശുദാസ്, ജയചന്ദ്രന്‍.
3-മുല്ലപ്പൂം പല്ലിലോ-യേശുദാസ്, എസ്.ജാനകി.
4-നരനായിങ്ങനെ ജനിച്ചു-എസ്.ജാനകി.
5-നിന്റെ മിഴിയില്‍ നീലോല്‍പ്പലം-യേശുദാസ്.
6-പച്ചമലപ്പനംകുരുവി-എസ്.ജാനകി.
7-പഞ്ചബാണന്‍ എന്‍ ചെവിയില്‍–പി.സുശീല.
8-തിങ്കള്‍മുഖീ-എസ്.ജാനകി.
9-വിനുതാസുതനേ-ജയചന്ദ്രന്‍.
10-കാമന്‍ പുഷ്പദളങ്ങള്‍-വി.ദക്ഷിണാമൂര്‍ത്തി.