കാസര്‍ഗോഡ് ജില്ലാ ആശുപത്രിക്ക് അമേരിക്കന്‍ മലയാളികള്‍ വെന്റിലേറ്റര്‍ നല്‍കുന്നു.
കാഞ്ഞങ്ങാട്: കേരളത്തിനൊരു സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷനും
ഫോമയും (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്ക) സംയുക്തമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കുന്നു.
ജില്ലാ ആശുപത്രിക്ക് സംഭാവന ചെയ്ത വെന്റിലേറ്റര്‍ 18 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജിത്ത് തൈവളപ്പില്‍ വെന്റിലേറ്റര്‍ കൈമാറും.
ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവരും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.