ബാബുവിജയം-സൈന്യം ദൗത്യം പൂര്‍ത്തിയാക്കി-
പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷപ്പെടുത്തി.
രക്ഷപെടുത്താന്‍ നടത്തുന്ന ദൗത്യത്തിന്റെ അന്തിമഘട്ടം അതീവ ദുഷ്‌കരമായിരുന്നുവെങ്കിലും സൈന്യം വിജയിച്ചു.
ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.
സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്.
മലയുടെ മുകളില്‍നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തായിരിക്കും ബാബുവിനെ തിരികെയെത്തിക്കുക.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു.
തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു.
മലയിടുക്കില്‍ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തിയത്.
രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നല്‍കിയിരുന്നു.
മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നല്‍കാന്‍ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്.
എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങി റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്.
എന്നാല്‍, വെള്ളമാണെങ്കില്‍ പോലും വലിയ അളവില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ഇത്രയും നേരം ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ കൃത്യമായ അളവില്‍ ആവശ്യമായ വെള്ളം മാത്രമാണ് എത്തിച്ചു നല്‍കിയത്.
അതിനുപുറമെ അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു.
അതിനാല്‍ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങള്‍ ചെയ്തത്.
ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തുന്നത്.
ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ
പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഇന്ന് രാവിലെ മലയില്‍ കുടുങ്ങിയ ബാബുവിന് അടുത്തെത്തിയിരുന്നു.
കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.
ബാബുവുമായി സൈനികര്‍ സംസാരിച്ചു. രാവിലെ തന്നെ സംഘത്തോട് ബാബു പ്രതികരിച്ചിരുന്നു.