അര്‍ഷിദ്ചന്ദ്രന്‍ മതമില്ലാത്തജീവന്‍-

കണ്ണൂര്‍: മതമില്ലാത്ത ജീവന്‍ പുരസ്‌ക്കാരം കെ.അര്‍ഷിദ് ചന്ദ്രന്.

കേരള യുക്തിവാദി സംഘം(കെ.വൈ.എസ്.) കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന 2021 ലെ മതമില്ലാത്ത ജീവന്‍ പുരസ്‌ക്കാരം തളിപ്പറമ്പ്

ഏരിയാ കമ്മിറ്റി അംഗം പട്ടുവം സ്വദേശി കെ.ടി.രാമചന്ദ്രന്റേയും കെ.വി.പത്മജയുടേയും മകന്‍ കെ.അര്‍ഷിദ് ചന്ദ്രന്.

മോറാഴ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്.

കേരള യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:രാജഗോപാല്‍ വാകത്താനം കണ്ണൂര്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് പുരസ്‌ക്കാരം സമ്മാനിച്ചു.