പള്ളിക്കകത്തുവെച്ച് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: പള്ളിക്ക് അകത്തുവെച്ച് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപര്‍ക്കെതിരെ കേസ്.

കുറ്റിക്കോല്‍ മുബീന മന്‍സിലിലെ വി.വി.അബൂബക്കറിന്റെ(61) പരാതിയിലാണ് കുറ്റിക്കോല്‍ സ്വദേശികളായ റാസിക്ക്, റിസ്‌വാന്‍, റസീല്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് 14 നായിരുന്നു സംഭവം. അബൂബക്കര്‍ രാത്രി 10.30 ന് കുറ്റിക്കോല്‍ ജുമാഅത്ത് പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ പോയപ്പോള്‍ മൂവരും പള്ളിക്കകത്തുവെച്ച് ഭക്ഷണം കഴിക്കുന്നത് കണ്ട് ചോദ്യം ചെയ്ത വിരോധത്തിന് മര്‍ദ്ദിച്ചതായാണ് പരാതി.

പള്ളിക്കകത്തുവെച്ച് ഭക്ഷണം കഴിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ അത് ലംഘിച്ചത് അബൂബക്കര്‍ ചോദ്യം ചെയ്യുകയായിരുന്നു.