നീ ടോര്‍ച്ചടിക്കും അല്ലേടാ-സുരേഷ്ബാബുവിനും അനില്‍കുമാറിനും മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കൂടിപ്പിരിയല്‍ ഉല്‍സവം കാണാന്‍ മഴൂര്‍ ക്ഷേത്രത്തിലേക്ക് പോയ അടുത്തില സ്വദേശിയെയും സുഹൃത്തിനേയും രണ്ടംഗസംഘം മര്‍ദ്ദിച്ചതായി പരാതി.
കാഞ്ഞിരങ്ങാട്ടെ സനീഷ്, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
20 ന് രാത്രി 11 നായിരുന്നു സംഭവം. അടുത്തില ഈസ്റ്റിലെ കല്‍പ്പോത്ത് വീട്ടില്‍ സുരേഷ്ബാബുവിനാണ്(46) മര്‍ദ്ദനമേറ്റത്.
സുഹൃത്ത് കാഞ്ഞിരങ്ങാട്ടെ അനില്‍കുമാറിനോടൊപ്പം മഴൂര്‍ ക്ഷേത്രത്തില്‍ പോയി തിരിച്ചുവന്ന് കാഞ്ഞിരങ്ങാട്ട് പാര്‍ക്ക് ചെയ്ത വാഹനം എടുക്കാന്‍
ശ്രമിക്കവെ ശബ്ദം കേട്ട് മൊബൈല്‍ ടോര്‍ച്ച് തെളിച്ച് നോക്കിയതിന് ഇരുവരും ചേര്‍ന്ന് സുരേഷ്ബാബുവിനെ മര്‍ദ്ദിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച അനില്‍കുമാറിനും മര്‍ദ്ദമമേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
