പീഡനവാര്‍ത്തക്ക് ലൈക്കടിച്ചു, പ്രതി വീട്ടില്‍കയറി യുവതിയുടെ മുഖത്തടിച്ചു.

പയ്യന്നൂര്‍: പീഡനക്കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമൂഹമാധ്യനത്തില്‍ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു.

മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്.

വിളയാങ്കോട്ടെരുചിത്തിന്റെ   പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കോറോം കൊക്കോട്ടെ വീട്ടില്‍ 17 ന് രാത്രി 8.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രജിത്തിന്റെ പേരില്‍ എറണാകുളത്ത് ഒരു പീഡനകേകസ് നിലവിലുണ്ടായിരുന്നു,

അത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് നമിത ലൈക്കടിച്ചിരുന്നുവത്രേ.

ഇതിനെ ചോദ്യം ചെയ്താണ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ിച്ചതെന്നാണ് പരാതി.

നമിതയുടെ മുഖത്തടിച്ച പ്രതി ഭര്‍ത്താവിനെയും അമ്മയേയും ചവിട്ടി വീഴ്ത്തുകയും ചെയ്തായിട്ടാണ് പരാതി.