ഫ്‌ളാറ്റ് അസോസിയേഷന്‍ യോഗത്തില്‍ പരാതി പറഞ്ഞതിന് ദമ്പതികളെ മര്‍ദ്ദിച്ചു.

കണ്ണൂര്‍: ഫ്‌ളാറ്റ് ജനറല്‍ബോഡി യോഗത്തില്‍ സെക്യൂരിറ്റിക്കാരനെക്കുറിച്ച് പരാതി പറഞ്ഞതിന് ദമ്പതികളെ ഫ്‌ളാറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മര്‍ദ്ദിച്ചതായി പരാതി.

കസാനക്കോട്ട പേരത്ത് വീട്ടില്‍  .പി.പ്രീകലക്കും(44)ഭര്‍ത്താവിനുമാണ് മര്‍ദ്ദനമേറ്റത്. ഏപ്രില്‍ 7 ന് രാവിലെ 10.30-നായിരുന്നു സംഭവം.

താണയിലെ വെസ്റ്റേണ്‍കാസില്‍ നാലാംനില, ബി-1 ഫ്‌ളാറ്റില്‍ താമസക്കാരിയായ പ്രീകല ജനറല്‍ ബോഡി യോഗത്തില്‍ സെക്യൂറ്റിക്കാരനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍

ഫ്‌ളാറ്റ് അസേസിയേഷന്‍ പ്രസിഡന്റ് ഷമല്‍ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഷമലിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.