മര്‍ദ്ദനം,പാന്റിന്റെ സിബ്ബഴിച്ച് പ്രദര്‍ശനം-സുരേഷിന്റെ പേരില്‍ കേസ്.

 തളിപ്പറമ്പ്: സാമ്പത്തിക ക്രമക്കേടിന് ജീവന്‍ ജ്യോതി മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് പുറത്താക്കിയതായി പറയപ്പെടുന്ന മാനേജര്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്ററേയും സഹപ്രവര്‍ത്തകരേയും ആക്രമിച്ചതായി പരാതി.

ചിറ്റാരിപ്പറമ്പ് കണ്ണവത്തെ ഷില്‍ന നിവാസില്‍ കോട്ടയില്‍ കെ.ബാബുവിനാണ്(54)ഇന്നലെ ഉച്ചക്ക് 2.05 ന് ചിറവക്ക് ബാംബുഫ്രഷ് ഹോട്ടലിന് മുന്നില്‍ വെച്ച് പി.പി.സുരേഷിന്റെ മര്‍ദ്ദനമേറ്റത്.

തടയാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരായ ഷാല്‍ മോഹനെ മര്‍ദ്ദിച്ച സുരേഷ് പ്രജിനയെ പാന്റിന്റെ സിബ്ബ് അഴിച്ച് കാണിച്ചതായും പരാതിയുണ്ട്.

രണ്ട് മാസം മുമ്പാണ് സുരേഷിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയത്.

ഇതിന്റെ വിരോധം വെച്ച് അക്രമിച്ചതായാണ് പരാതി.