വിവാഹവീട്ടില്‍ ഗാനമേളക്കിടെ കൂട്ടയടി, ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.
പള്ളിക്കുന്ന്: വിവാഹവീട്ടില്‍ ഗാനമേളക്കിടെ കൂട്ടയടി, ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.

പള്ളിക്കുന്ന് കാഞ്ഞിരത്താന്‍വയല്‍ ചെറുമണല്‍ റോഡിവെ വീട്ടില്‍ വിവാഹദിനത്തില്‍ നടത്തിയ ഗാനമേളക്കിടെ ചാലോട് സി.കെ.പുരത്തെ വര്‍ണയില്‍ സി.എച്ച്.വൈഷ്ണവ്(25), സുഹൃത്തുക്കളായ പ്രനോഷ്(26) പ്രജോഷ്(24) എന്നിവരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് മൃദുല്‍, പ്രത്യുഷ്, അര്‍ജുന്‍, ഭൂബിന്‍, നിവേദ് അദ്വൈത് എന്നിവരുടെ പേരിലാണ് കേസ്.
സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 20ന് രാത്രി 11.30 ന് എത്തിയപ്പോഴായിരുന്നു സംഭവം.
