ഭിന്നശേഷിയുള്ള യുവാവിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്.
മാതമംഗലം: എരമംകടയക്കരയിലെ ഭിന്നശേഷിക്കാരനായ യുവാവിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്.
കടയക്കരയിലെ കെ.പി. അനീഷിനാണ് ചികിത്സാസഹായം നല്‍കിയത്. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന
അനീഷ് ചെറുപ്പം മുതല്‍ പലവിധ രോഗങ്ങളുടെ പിടിയിലാണ്. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും ഓരോ മാസവും വലിയ തുക ചെലവാകുന്നുണ്ട്.
കിടക്കയില്‍ നിന്ന് തനിയെ എഴുന്നേല്‍ക്കാന്‍ പോലും പരസാഹായം വേണം.
അമ്മയാണ് എല്ലാത്തിനും കൂടെയുള്ളത്. അനീഷിന്റെ ഈ പ്രയാസങ്ങള്‍ മനസിലാക്കിയാണ് മാതമംഗലം കൂട്ടായ്മ സഹായം എത്തിച്ചത്. രമേശന്‍ ഹരിത ചികിത്സാ സഹായം കൈമാറി.