സി.ബി.ഐ ഓഫീസര്‍ എം.ബാലകൃഷ്ണന് അതി ഉല്‍കൃഷ്ട സേവാ പഥക്ക് അവാര്‍ഡ്-

ആലക്കോട് ചിറ്റടി സ്വദേശിയാണ്-

ബംഗളൂരു: കേന്ദ്ര സര്‍ക്കാറിന്റെ അതി ഉല്‍കൃഷ്ട സേവാ പഥക്ക് ആലക്കോട് ചിറ്റടി സ്വദേശി എം.ബാലകൃഷ്ണന്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും നല്ല പൊതുജന സേവകരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന പുരസ്‌ക്കാരമാണിത്.

ബംഗളൂരുവില്‍ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയില്‍ (സി ബി ഐ) ഉദ്യോഗസ്ഥനാണ്.

രാഷ്ടീയക്കാരുടേയും ഉദ്യോഗസ്ഥരുടെയും അഴിമതി, നിയമവിരുദ്ധ ഖനനം തുടങ്ങി സുപ്രധാനമായ നിരവധി കേസുകളുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.