തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച വൈകുന്നേരം ആറിന് പുഷ്പഗരിയിലുള്ള തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സെമിത്തേരിയില്‍ നടക്കും.
സപ്തംബര്‍ നാലിനാണ് വിനോദയാത്രക്കിടയില്‍ ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ വീണ് അതുല്‍ ജോര്‍ജ് മരണപ്പെട്ടത്.
പൊതുദര്‍ശനത്തിനുള്ള സൗകര്യം സെമിത്തേരിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരണപ്പെട്ട് രണ്ടാഴ്ച്ചക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെയും ശോഭയുടെയും മകനാണ് അതുല്‍.