അതുല്‍ ജോര്‍ജിന്റെ മൃതദേഹം സപ്തംബര്‍ 14 ന് എത്തിയേക്കും, മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തളിപ്പറമ്പ്: കാനഡയില്‍ സപ്തംബര്‍ നാലിന് മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകിട്ടി.

മൃതദേഹം സപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ഭാര്യ ഡോ.ജീവയോടൊപ്പം കാനഡയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചുവരുന്ന അതുല്‍ ഭാര്യയുടെ പ്രസവം കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ മകനാണ്.

മാതാവ്: ശോഭ. സഹോദരങ്ങള്‍: അലിന്‍ മരിയ, അഖില്‍.

ഇന്ന് രാവിലെ പുഷ്പഗിരി പള്ളിയില്‍ പരേതനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.