തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം വാര്‍ഷികം മെഗാനറുക്കെടുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികത്തിന്റെ  ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് സമ്മാനവിതരണം ഇന്നലെ ജ്വല്ലറി ഷോറൂം പരിസരത്ത് നടന്നു.

ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സമ്മാനിച്ചു.

പ്രോല്‍സാഹനസമ്മാനം ലഭിച്ച മറ്റ് ഇരുപതോളം പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് രാജേഷ് ബക്കളം, നടി വിനീത പത്മിനി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, അറ്റ്‌ലസ് ജ്വല്ലറി മാനേജിംഗ് ഡയരക്ടര്‍ എം.വി.പ്രതീഷ്, ബിജീഷ്, വസന്ത, ബിജിഷ, ശ്രീപ്രപഞ്ച്, രുദ്രാത്മിക, വ്യാപാരി-വ്യവസായി സംഘടനാ നേതാക്കള്‍, പൗരപ്രമുഖന്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.