സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു.

നടുവില്‍: സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു.

വില്‍പനക്കു കൊണ്ടുപോവുകയായിരുന്ന പാമോയില്‍ പെട്ടി ലീക്കായതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറക്കി വെക്കുന്നതിന് ചുമട്ടുതൊഴിലാളികളുടെ അനുമതി വാങ്ങിയില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം.

അറഫ പാമോയില്‍ കമ്പനിയിലെ സെയില്‍സ്മാനായ ചെങ്ങളായി പെരിന്തലേരി സ്വദേശി സഹലുന്നീസ മന്‍സിലില്‍ സല്‍മാനാണ്(28) നടുവില്‍ ബസ് സ്റ്റാന്റില്‍ വെച്ച് മര്‍ദ്ദനമേറ്റത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടുവില്‍ സ്വദേശിയായ ചുമട്ടുതൊഴിലാളി പി.മുഹമ്മദിനെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു.

മെയ് 12 ന്് തിങ്കളാഴ്ചയാണ് സംഭവം നടന്നത്.