നേഴ്‌സിങ്ങ്‌ ഓഫീസറെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചു, ഗവ.നേഴ്‌സസ്‌ യൂണിയന്‍ പ്രതിഷേധിച്ചു.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ ഉച്ചക്ക് ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ ട്രോമാകെയർ നേഴ്സിങ്ങ് ഓഫീസർ മുഹമ്മദ് ഷമീറിനെ രോഗിയോടൊപ്പമെത്തിയ ബൈസ്റ്റാൻ്റർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആശുപത്രി ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചു.

ഡോ. അഭിലാഷ്, സനീഷ് ടി.തോമസ്, സന്ദീപ് കുമാർ സിറിയക്, വി.എം.മോളി, പ്രമോദ്കുമാർ, ജയകുമാർ, എസ്.ബിന്ദു, വി.പി. സാജൻ എന്നിവർ പ്രസംഗിച്ചു.

കയ്യേറ്റം നടത്തിയ ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ്ങ്‌ ഓഫീസര്‍ മുഹമ്മദ്‌ ഷമീറിനെ അത്യാഹിത വിഭാഗം ഡ്യൂട്ടിക്കിടയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേരളാ ഗവ.നേഴ്‌സസ്‌ യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങല്‍ തുടര്‍ക്കഥയായി മാറിയിരിക്കയാണ്‌. സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ മനോനില തകര്‍ക്കുന്ന രീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിയെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

നിയമപരമായി എല്ലാ രീതിയിലും ജീവനക്കാര്‍ക്ക്‌ സംരക്ഷണം സംരക്ഷണം നല്‍കാന്‍ സംഘടന മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിക്കുമെന്നും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ സന്ദീപ്‌ സിറിയക്‌ അറിയിച്ചു.

കേരളത്തിലെ എല്ലാ ഗവ.ആശുപത്രിയിലും സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഗവ.നേഴ്‌സസ്‌ യൂണിയന്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ കരിദിനം ആചരിച്ചു.

ബിജേഷ്‌ തോമസ്‌, രോബിന്‍ ബേബി, നിതിന്‍ മാത്യു, മുഹമ്മദ്‌ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.