ആസാദി കാ അമൃത് മഹോത്സവ്-ജില്ലാ തല ഉദ്ഘാടനം ജനുവരി 18-ന് പയ്യന്നൂരില്‍; സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്ര്യസമര ഭൂമികയായ പയ്യന്നൂരില്‍ ജനുവരി 18-ന് വിവിധ പരിപാടികളോടെ നടത്തും.
തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
നാടകം, കോല്‍ക്കളി, പൂരക്കളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികള്‍, വികസന എക്‌സിബിഷന്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, വിദ്യാര്‍ഥികളുടെ പദയാത്ര തുടങ്ങിയ പരിപാടികള്‍ നടക്കും. ജില്ലാതല ഉദ്ഘാടനത്തിനായി ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ചെയര്‍മാനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍മാര്‍: കെ.വി. ലളിത (പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍), പി.വി. കുഞ്ഞപ്പന്‍ (നഗരസഭ വൈസ് ചെയര്‍മാന്‍), പി.വി.വല്‍സല (പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), കെ.കെ. ഫല്‍ഗുനന്‍ (കോണ്‍ഗ്രസ്), കെ.വി. ബാബു (സി.പി.ഐ), ബാലകൃഷ്ണന്‍ പനക്കീല്‍ (ബിജെപി), പി. ജയന്‍ (കോണ്‍ഗ്രസ് (എസ്), വി.കെ.പി ഇസ്മായില്‍ (മുസ്‌ലിം ലീഗ്), ജനറല്‍ കണ്‍വീനര്‍: എസ്.ചന്ദ്രശേഖര്‍, ജില്ലാ കലക്ടര്‍, കണ്‍വീനര്‍മാര്‍: കെ. ബാലഗോപാലന്‍ (പയ്യന്നൂര്‍ തഹസില്‍ദാര്‍),
കെ. ശിവകുമാര്‍ (ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി), കോ ഓര്‍ഡിനേറ്റര്‍: ഇ.കെ. പത്മനാഭന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), ജോയിന്റ് കണ്‍വീനര്‍മാര്‍: എം.കെ. ഗിരീഷ് (സെക്രട്ടറി, പയ്യന്നൂര്‍ നഗരസഭ), കെ.വി. മോഹനന്‍ (സെക്രട്ടറി, കേരള പൂരക്കളി കലാ അക്കാദമി), കൃഷ്ണന്‍ നടുവിലത്ത് (സെക്രട്ടറി, കേരള ക്ഷേത്രകലാ അക്കാദമി).
സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വല്‍സല, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ.ഫല്‍ഗുനന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി. ബാബു (സി.പി.ഐ), പനക്കീല്‍ ബാലകൃഷ്ണന്‍ (ബി.ജെ.പി),
വി.കെ.പി. ഇസ്മായില്‍ (മുസ്‌ലിം ലീഗ്), പി. ജയന്‍ (കോണ്‍. എസ്), അസീസ് തായിനേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ പി.പി.വിനീഷ് നന്ദിയും പറഞ്ഞു.
