എന്റെ ഭാരതം എന്റെ ദേശീയ പതാക’ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

കണ്ണൂര്‍: കണ്ണൂര്‍ കാലത്തിനൊപ്പം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘എന്റെ ഭാരതം എന്റെ ദേശീയ പതാക’ പോസ്റ്റര്‍ പ്രദര്‍ശനവും ദേശീയ പതാക കൈമാറലും കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ദേശീയ പതാകയെ പറ്റിയുള്ള അവബോധം എല്ലാവരിലും ഉണ്ടാകണമെന്നും രാജ്യത്തിന്റെ വീരോചിത കഥകള്‍ യുവതലമുറ അറിയണമെന്നില്ലെന്നും ദേശീയത യുവ തലമുറയുടെ ആത്മാവേശമായി സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയില്‍ ദേശാഭിമാനം കുറയുന്നത് അപകടമാണെന്നും നാനാത്വത്തില്‍ ഏകത്വം എന്ന ആര്‍ഷ ഭാരത സംസ്‌ക്കാരമാണ് നമ്മുടെ മൂലധന നിക്ഷേപമെന്നും അത് സൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ അധ്യക്ഷനായി.
ശൗര്യചക്ര പി.വി.മനീഷ് ദേശീയോദ്ഗ്രഥന സന്ദേശം നല്‍കി.

കണ്ണൂര്‍ നിയോജക മണ്ഡലം വികസന സമിതി കണ്‍വീനര്‍ കെ.പി.സുധാകരന്‍ പരിപാടി വിശദീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.ഉഷ, വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എന്‍.ടി.സുധീന്ദ്രന്‍, കണ്ണൂര്‍ ഡി ഡി ഇ മനോജ് മണിയൂര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.പ്രദീപന്‍ മാസ്റ്റര്‍,

കണ്ണൂര്‍ എസ്എസ്എ ഡിപിസി ഇ. സി.വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ എഇഒ കെ.പ്രദീപ് കുമാര്‍, സി.ജയചന്ദ്രന്‍ (കണ്ണൂര്‍ ദിശ), കെ.ബാലകൃഷ്ണന്‍, കെ.പി.പ്രശാന്തന്‍,

azadikaamruthmahhരാകേഷ് മന്ദമ്പേത്ത്, കെ.കെ.രജിത്, ഡോ.ജോസഫ് തോമസ്, മഹമൂദ് പറക്കാട്, രതീഷ് ചിറക്കല്‍, കണ്ണൂര്‍ നോര്‍ത്ത് ബിപിസി കെ.സി.സുധീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.