ഇന്ന് ബാബുമോന്റെ 48-ാം പിറന്നാള്‍-

1964 ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്ത ദോര്‍ ഗഗന്‍ കീ ചാവോന്‍ മേം എന്ന സിനിമയുടെ മലയാളം റീമേക്കാണ് 1975 ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ബാബുമോന്‍.

ഗായകന്‍ കിഷോര്‍കുമാര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ദോര്‍ ഗഗന്‍ കീ ചാവോന്‍ മേം സൂപ്പര്‍ ഹിറ്റായി വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യപ്പെട്ടിരുന്നു.

മലയാളത്തിലും സൂപ്പര്‍ഹിറ്റായിരുന്ന ഈ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് ചിത്രീകരിച്ചത്.

ചന്തമണി ഫിലിംസിന്റെ ബാനറില്‍ ജി.പി.ബാലന്‍ നിര്‍മ്മിച്ച സിനിമ 1975 ഒക്ടോബര്‍ 31 നാണ് 48 വര്‍ഷം മുമ്പ് ഇതേദിവസം റിലീസ് ചെയ്തത്.

പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, ശ്രീവിദ്യ, കെ.പി.ഉമ്മര്‍, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, മുത്തയ്യ, മാസ്റ്റര്‍ രഘു, തിക്കുറിശി, പട്ടംസദന്‍, അഴീക്കോട് ബാലന്‍, പ്രതാപചന്ദ്രന്‍, സുനില്‍, വിനയരാജ്, മാടമന സുബ്രഹ്‌മണ്യം, വെള്ളൂര്‍ പി.ചന്ദ്രശേഖരന്‍, ശ്രീലത എന്നിവര്‍ക്കൊപ്പം ബെന്നി എന്ന നായയും സുപ്രധാന റോളില്‍ അഭിനയിച്ചു.

എസ്.എല്‍.പുരം സദാനന്ദനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

ടി.എന്‍കൃഷ്ണന്‍കുട്ടി നായര്‍ ക്യമറയും വി.പി.കൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കല-കെ.ബാലന്‍, പരസ്യം കുര്യന്‍ വര്‍ണശാല.

ഹസീന ഫിലിംസാണ് വിതരണം. മങ്കൊമ്പ് ഗൗോപാലകൃഷ്ണന്‍ എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് എം.എസ്.വിശ്വനാഥന്‍.

ഗാനങ്ങള്‍

1-ഇന്ദ്രനീലം ചോരിയും-യേശുദാസ്.

2-നാടന്‍ പാട്ടിന്റെ മടിശീല-യേശുദാസ്.

3-പത്മതീര്‍ത്ഥക്കരയില്‍-വാണിജയറാം.

4-പത്മതീര്‍ത്ഥക്കരയില്‍-ജയചന്ദ്രന്‍, സുശീല.

5-ഇവിടമാണീസ്വര സന്നിധാനം-യേശുദാസ്, ജയചന്ദ്രന്‍.

6-വള്ളുവനാട്ടിലെ-പി.സുശീല.