ശ്രീജിത് രവിക്ക് ഹൈക്കോടതിയുടെ ജാമ്യം-
കൊച്ചി: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം.

ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
തനിക്ക് മാനസിക വൈകല്യമുണ്ടെന്നും സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ ജൂലായ് നാലിനാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് തൃശ്ശൂര്‍ അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു.
ഇതോടെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചത്.
തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ അതേ വാദഗതികളാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിലും ആവര്‍ത്തിച്ചത്.
2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജയിലില്‍ തുടരേണ്ടിവരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
