സി സി ടി വി നാടകം പൊളിഞ്ഞു, സി.പി.നൗഫലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടത് തിരിച്ചു പിടിക്കാന്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും

സുഹൃത്തും വഖഫ് പോരാളിയുമായ ദില്‍ഷാദ് പാലക്കോടനെയും ആക്രമിച്ച കേസില്‍ അറസ്റ്റ് ഭയന്നു മുങ്ങുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്ത ചുള്ളിയോടന്‍ പൊട്ടിച്ചി നൗഫല്‍ എന്ന സി.പി.നൗഫലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ആക്രമണം നടക്കുന്ന സമയത്തു മറ്റൊരു സ്ഥലത്താണുണ്ടാിരുന്നതെന്നും അതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും നൗഫലിന് വേണ്ടി ഹാജരായ അഡ്വ.വി എ സതീഷ്, വി.ടി.മാധവനുണ്ണി, വി.എസ്.ആനന്ദ് എന്നിവര്‍ വാദിച്ചുവെങ്കിലും
ആക്രമണം ഉണ്ടായ സ്ഥലത്തു നിന്നും മുന്നൂറ് മീറ്റര്‍ അകലത്തില്‍ ഉള്ള മറ്റൊരു സിസിടിവിയില്‍ നൗഫലിന്റെ സാന്നിധ്യം കോടതി മുന്‍പാകെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയതിന്റെ
അടിസ്ഥാനത്തില്‍ നൗഫലിന്റെ പങ്ക് കോടതിക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയത്.
ദില്‍ഷാദ് പാലക്കോടന് വേണ്ടി അഡ്വ. ധന്യ ബാബു, റിച്ചു തെരേസ റോബര്‍ട്ട്, എം.സി.ആഷി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായി. ഹൈക്കോടതി ജഡ്ജ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
