ബാലചന്ദ്രന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി-ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
തളിപ്പറമ്പ്: പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.
ഇന്നലെ നിര്യാതനായ ബി ജെ പി മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ മാസ്റ്ററുടെ മൃതദേഹം ചവനപ്പുഴ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
രാവിലെ ഒറ്റപ്പാലനഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഒട്ടനവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധകൃഷ്ണന്‍, സംസ്ഥന വക്താവ് സന്ദീപ് വാചസ്പതി, ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ്, ദേശീയ സമിതി അംഗം എ.ദാമോദരന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ സരസ്വതി, സി.പി.എം ഏരിയ സെക്രട്ടറി കെ.സന്തോഷ് തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുശോചനയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ സാമുഹ്യപ്രവര്‍ത്തകരായ പി.ലക്ഷ്മണന്‍, ടി.മാധവന്‍, എം.സന്തോഷ്, എ.പി.നാരായണന്‍, കെ.രാഘവന്‍, രമേശന്‍ കുറുമാത്തൂര്‍, രാഹുല്‍, മോഹനന്‍ ചവനപ്പുഴ എന്നിവര്‍ സംസാരിച്ചു.
