പൂമെത്തപ്പുറത്തുഞാന്‍ നിന്നെ കിടത്തും-ബലൂണ്‍@42.
1981 ലെ മികച്ച തിരക്കഥക്കുള്ള നാന വാരികയുടെ അവാര്‍ഡ് നേടിയ തിരക്കഥയാണ് ബലൂണ്‍.
ടി.വി.കൊച്ചുബാവയുടെ ഈ തിരക്കഥ നാനയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നേടിയ വന്‍ ജനപ്രീതി മനസിലാക്കിയാണ് നാനയുടെ ഉടമസ്ഥനായ വി.കൃഷ്ണസ്വാമി റെഡ്യാര്‍ ബലൂണ്‍ സിനിമയാക്കാന്‍ തീരുമാനിച്ചത്.
രവിഗുപ്തനാണ് സംവിധായകന്‍.
മമ്മൂട്ടി, മുകേഷ്, ജലജ, ജഗതി ശ്രീകുമാര്‍, തിക്കുറിശി, ടി.ജി.രവി, വി.ടി.അരവിന്ദാക്ഷമേനോന്‍, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, കലാരഞ്ജിനി, ഷാജന്‍ കുന്നംകുളം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ശ്രീ ലക്ഷ്മിപ്രിയ കമ്പയിന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് ഡിന്നി ഫിലിംസാണ്.
ദിവാകരമേനോന്‍ ക്യാമറയും എ.സുകുമാരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
തിക്കുറിശി എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.കെ.അര്‍ജുനന്‍.
ഗാനങ്ങള്‍-
1-കറുമൊഴിയോ കുറുക്കുത്തിയോ-യേശുദാസ്.
2-പെറ്റുവീണൊരുകാലം-ജെന്‍സി
3-പൂമെത്തപ്പുറത്തുഞാന്‍-യേശുദാസ്.
4-ശരിയോ ഇത് ശരിയോ-യേശുദാസ്.