ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്.

തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നിട്ടും ദേശാഭിമാനി ഒരുവരിപോലും എഴുതാതിരുന്നത് അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും ഇത് ദേശാഭിമാനിയിലെ ഉന്നതരെ വിളിച്ച് അറിയിക്കുകയും ചെയ്തതായാണ് വിവരം.

ഒടുവില്‍ ഇന്നാണ് ലേഖകന്‍ നിദ്രവിട്ടുണര്‍ന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒളിച്ചുവെക്കാന്‍ ലേഖകന്‍ നടത്തിയ ശ്രമം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.