അഞ്ചും പത്തുമല്ല–2860—പി.കെ.ഹാരിസ് അറസ്റ്റില്‍-
മട്ടന്നൂര്‍: വാഹനപരിശോധനയില്‍ 2860 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍, ഇരിട്ടി എക്‌സൈസ് റെയിഞ്ച്, കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റ്
എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ നടത്തിയ വാഹന പരിശോധനയിലാണ് 2860 പായ്ക്കറ്റ് (38 കിലോ) പുകയില ഉത്പന്നങ്ങളുമായി ഇരിവേരി സ്വദേശി സി.കെ.ഹാരിസ് എന്നയാളെ പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നും ബസില്‍ പാര്‍സലായി കടത്തിയ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പരിശോധനയില്‍ ഇരിട്ടി ഇന്‍സ്‌പെക്ടര്‍ സി.രജിത്ത്, കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഉത്തമന്‍, പി.സി.വാസുദേവന്‍,
കെ.ജി.മുരളിദാസ്, പി.വി.വത്സന്‍ (ഗ്രേഡ്), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍, എ.കെ.റിജു, സി.ഹണി, പി.ആദര്‍ശ്, കെ.സിനോജ് എന്നിവരും പങ്കെടുത്തു.
