സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാര തിളക്കത്തില്‍ ടി.പി.മുഹമ്മദ് ഷെരീഫ്

കണ്ണൂര്‍: റവന്യൂ ദിനത്തില്‍ സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ടി.പി.മുഹമ്മദ് ഷെരീഫ് കണ്ണൂര്‍ ജില്ലയുടെ അഭിമാനമായി.

സര്‍വ്വെ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ മലബാറില്‍ ഒരാള്‍ക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.

ശ്രീകണ്ഠപുരം റീസര്‍വെ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനും, ‘എല്ലാവര്‍ക്കും ഭൂമി. എല്ലാ ഭൂമിക്കും രേഖ. എല്ലാ സേവനങ്ങളും സ്മാര്‍ട്’ എന്ന പദ്ധതിയുടെ ഭാഗമായി കോര്‍സ് ഡിജിറ്റല്‍

സര്‍വെയുടെയും ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലെയും സേവനം ഓണ്‍ലൈന്‍ ആക്കുന്നതിന്റെയും നോഡല്‍ ഓഫീസറുമായി പ്രവര്‍ത്തിക്കുന്നു.

ഐ ടി സെല്‍ കോ ഓര്‍ഡിനേറ്ററുടെയും ഇരിട്ടി താലൂക്ക് ഹെഡ് സര്‍വെയറായിരിക്കെ ഇരിട്ടി ടൗണിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെയും പടിയൂര്‍ വില്ലേജിലെ റീസര്‍വെ പരാതികള്‍ പരിഹരിക്കുന്നതിന്റെയും ചുമതലകള്‍ വഹിച്ചു.

കണ്ണൂര്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്നും പുരസ്‌കാരം ലഭിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി കല്ലായി സ്വദേശിയാണ്. ഭാര്യ: എ.സി.ഖദീജ, മക്കള്‍: ലാമിയ, മുഹമ്മദ് ഷഹ്‌സാദ് (അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ആയിഷ ഫര്‍ഹ.