ഭാരത് ജോഡോയാത്ര യൂത്ത് കോണ്‍ഗ്രസ് ബൈക്ക് റാലി നടത്തി.

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.സായൂജിന് യൂത്ത് കോണ്‍ഗ്രസ് പതാക കൈമാറി ഡിസിസി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സികെ സായൂജ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ്  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഹുല്‍ ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയന്‍, സി.വി.വരുണ്‍, ഷാരൂണ്‍ ജോസ്, നവിത ബാലസുബ്രമണ്യം എന്നിവര്‍ സംസാരിച്ചു.

ധര്‍മ്മശാലയില്‍ നടന്ന സമാപനയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ഉദ്ഘടനം ചെയ്തു. ജാഥാ ലീഡര്‍ സികെ സായൂജ് അധ്യക്ഷത വഹിച്ചു.

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രഘുനാഥ് തളിയില്‍, ഷിജി അന്ന ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപറമ്പ്, ഷിജു ആലക്കാടന്‍, പ്രജോഷ് എന്നിവര്‍ സംസാരിച്ചു.

മന്ന, തളിപ്പറമ്പ് ടൗണ്‍, രാജരാജേശ്വര ക്ഷേത്ര പരിസരം, പുളിമ്പറമ്പ്, മാന്ധംകുണ്ട്, പൂക്കോത്ത്‌തെരു, പ്ലാത്തോട്ടം, തൃച്ചംബരം ചിന്മയ റോഡ്, തൃച്ചംബരം പെട്രോള്‍ പമ്പ്, തൃച്ചംബരം അമ്പലം റോഡ്, ബക്കളം, പുന്നക്കുളങ്ങര, ധര്‍മ്മശാല, എന്നിവിടങ്ങളിലൂടെയാണ് ബൈക്ക് റാലി നടത്തിയത്.