ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് പടവില്‍ സമ്പത്തിന്

തിരുവനന്തപുരം: പടവില്‍ സമ്പത്തിന് ഭാരത് സേവക് സമാജ് അവാര്‍ഡ് പടവില്‍ സമ്പത്തിന്.

ലൈഫ് സ്‌ക്കില്‍ ട്രെയിനിങ്ങ് രംഗത്തെ സൗജന്യ സേവനം പരിഗണിച്ചാണ് ഡല്‍ഹി ആസ്ഥാനമായ ഭാരത് സേവക് സമാജ് അവാര്‍ഡ് നല്‍കുന്നത്.

സ്ട്രസ് മാനേജ്‌മെന്റ് ആന്റ് ആങ്കര്‍ മാനേജ്‌മെന്റ്, യസ് യു ക്യാന്‍ എന്നീ വിഷയങ്ങളില്‍ വായനശാലകള്‍, ക്ലബ്ബുകള്‍,

കുടുംബശ്രീ, യുവജന മഹിള സംഘടനകള്‍ എന്നിങ്ങനെ സന്നദ്ധ സംഘടനകള്‍ക്ക് വേണ്ടി സൗജന്യ പരിശീലനം നല്‍കി വരികയാണ് പടവില്‍ സമ്പത്ത്.

മാര്‍ച്ച് 13 ന് തിരുവനന്തപുരം കവടിയാറിലുള്ള സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് നാഷണല്‍ ചെയര്‍മാന്‍ ബി.എസ.ബാലചന്ദ്രന്‍ അവാര്‍ഡ് നല്‍കും.