ഭാരത്ബന്ദ്-എല്‍.ഐ.സി.ഓഫീസുകള്‍ക്ക് മുന്നില്‍ വിശദീകരണ യോഗം നടത്തി-

തളിപ്പറമ്പ്: സപ്തംബര്‍ 27 ന്റെ ഭാരത ബന്ദിന്റെ പ്രചരണാര്‍ത്ഥം എല്‍ ഐ സി ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഐസി എ ഒ ഐ (സി ഐ ടി യു ) യുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തി.

തളിപ്പറമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മോഹനന്‍, പയ്യന്നൂരില്‍ എ പി.മുരളീധരന്‍, തലശ്ശേരി ഒന്നില്‍ വിനയകുമാര്‍, തലശ്ശേരി രണ്ടില്‍ എ പി.സാവിത്രി, മട്ടന്നൂര്‍ ബ്രാഞ്ചില്‍ ഇ.ജയപ്രകാശ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

പി.ജെ ജേക്കബ് ,കെ.വി.ശാലിനി, മധുസൂധനന്‍, വി.പി.സജീവന്‍, വിന്‍സി ജോസഫ്, രാധാകൃഷ്ണന്‍, നാരായണന്‍ കളേത്തര ബാലഭാസ്‌ക്കര്‍, വി.രമേശന്‍ അനില്‍ കുമാര്‍, രവീന്ദ്രന്‍ വി, കെ.സി.ചന്ദ്രന്‍ എം.കെ.രാജന്‍, സദാനന്ദന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.