ബിജി തോമസിന് കൈരളി യു.കെ ബെസ്റ്റ് നഴ്‌സ്അവാര്‍ഡ്.
ലണ്ടന്‍:വിശിഷ്ട സേവനത്തിനുളള കൈരളി യു.കെ.ബെസ്റ്റ് നഴ്‌സ് അവാര്‍ഡ് 2023 കണ്ണൂര്‍ അരീക്കമല സ്വദേശിയും നോര്‍ത്ത് അയര്‍ലന്റ് ബെല്‍ ഫാസ്റ്റില്‍ സ്റ്റാഫ് നഴ്‌സുമായ ബിജി തോമസ് കൊട്ടാരത്തിലിന്.
ലണ്ടനില്‍ ഹീത്രോയില്‍ നടന്ന കൈരളി യു.കെ.വാര്‍ഷിക സമ്മേളനത്തില്‍ രാജ്യ സഭാ എം.പി. എ.എ.റഹിം അവാര്‍ഡ് സമ്മാനിച്ചു.
ബിജിതോമസ് രണ്ടുപതിറ്റാണ്ടിലേറെയായി ഇവിടെ സേവനം ചെയ്തുവരികയാണ്.
ചെമ്പേരിയിലെ കൊട്ടാരത്തില്‍ ത്രേസ്യാമ്മയുടെയും പരേതനായ തോമസിന്റെയും മകളാണ്.
ബെല്‍ഫാസ്റ്റില്‍ ഫിനാന്‍സ് മാനേജരായ ജോസ് അഗസ്റ്റിനാണ് ഭര്‍ത്താവ്.
മക്കള്‍: ജെഫിന്‍, സെഫിന്‍, ഡാനിയേല്‍.
ജോലിസമയത്തിനു പുറമെ ഓവര്‍ടൈം ജോലി ചെയ്തും, ക്രൗഡ് പുള്ളിങ്ങ് നടത്തിയും വരുമാനമുണ്ടാക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന ബിജി തോമസ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.
ഭര്‍ത്താവും മക്കളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറിയാണ് ബിജി.
ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യയിലെ കര്‍ഷകരെ ഫണ്ട് സമാഹരിച്ച് സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ള ബിജി കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
വിദ്യാര്‍ത്ഥി വിസയില്‍ യു.കെ.യിലെത്തി, രോഗം ബാധിച്ച് അവശനിലയിലായ ശബരി എന്ന വിദ്യാര്‍ത്ഥിയെ സഹായിക്കുകയും, ശുശ്രുഷിക്കുകയും, ഒറ്റക്ക് യാത്രചെയ്യാന്‍ കഴിയാതിരുന്ന അദ്ദേഹത്തെനാട്ടിലെത്തിക്കുകയും ചെയ്തത്
ബിജി തോമസായിരുന്നു.
