കവി ബിജു കാഞ്ഞങ്ങാട്(48) നിര്യാതനായി.

കാഞ്ഞങ്ങാട്: കവിയും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട് (48) നിര്യാതനായി.

കഴിഞ്ഞ ശനിയാഴ്ച മാവുങ്കാലിലെ സഞ്ജീവിനി ഹോസ്പിറ്റലില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ഇന്നലെ രാത്രി ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

തലയില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് കണ്ടപ്പോള്‍ രാത്രി തന്നെ മംഗലാപുരം കെ എം സി ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ 2.40 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളവിഭാഗം അധ്യാപകനാണ്.

കിഴക്കുംകരയിലെ പരതേനായ നാരായണന്റെയും ലീലയുടെയും മകനായ ബിജു രണ്ട് വര്‍ഷം മുമ്പാണ് മാവുങ്കാല്‍ പള്ളോട്ട് വയലിലേക്ക് താമസം മാറിയത്.

ഭാര്യ: ഗ്രീഷ്മ (അധ്യാപിക രാംനഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

സഹോദരങ്ങള്‍: ബാബു (ഇരുമ്പുപണി കിഴക്കുംകര), രാജു ഓട്ടോ (ഡ്രൈവര്‍) ബൈജു (സ്വര്‍ണ്ണപ്പണി ), ഉഷ (പയ്യന്നൂര്‍) , ഗീതാ (പടന്നക്കാട്).

ശവസംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് രാംനഗര്‍ സ്‌കൂളില്‍ ഇന്ന് വൈകിട്ട് മൂന്നിന് പൊതുദര്‍ശനത്തിന് വയ്ക്കും.

4 മണിക്ക് വീട്ടില്‍ എത്തിച്ച ശേഷം തുളച്ചേരി പൊതുശ്മശാനത്തില്‍ നടക്കും .