പരിസ്ഥിതിദിനം-കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വൃക്ഷത്തൈ നട്ടു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍-5 പരിസ്ഥിതി ദിനത്തില്‍ നടത്തി വരുന്ന ബയോകെയര്‍ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസിസി ഓഫീസില്‍ വൃക്ഷതൈ നട്ടുകൊണ്ട് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി.ഒ.മോഹനന് നിര്‍വ്വഹിച്ചു.

ജില്ലാ ആക്ടിങ് പ്രസിഡന്റ് വി.രാഹുല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിന്‍ രാജ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്,
ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, പ്രശാന്ത് മാസ്റ്റര്‍, ശരത്ത് ചന്ദ്രന്, വിജിത്ത് നീലാഞ്ചേരി, മഹിത മോഹന്‍, വി.വി.ലിഷ, അനൂപ് തന്നട,
കെ.കെ.വിജേഷ്, ശ്രീജേഷ് കൊയിലേരിയന്‍, നിധിന് കോമത്ത്, ഫര്ഹാന് മുണ്ടേരി, എം.കെ.വരുണ്‍, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, ഫര്സിന് മജീദ് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും നടുന്ന വൃക്ഷ തൈയോടൊപ്പം ഉള്ള നിങ്ങളുടെ ഫോട്ടോ താഴെ കൊടുത്ത നമ്പറിലേക്ക് ഞങ്ങള്‍ക്ക് വാട്സ്ആപ്പ് അയച്ചു തരിക.
9567799593- അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ അതേ വൃക്ഷ തൈയോടൊപ്പം ഉള്ള ഫോട്ടോ വീണ്ടും ഞങ്ങള്‍ക്ക് അയച്ചു തരിക ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നിങ്ങള്‍ക്ക് എത്തിച്ച് തരുന്നതായിരിക്കുമെന്ന് വി.രാഹുല്‍ അറിയിച്ചു.
