വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് കടന്നപ്പള്ളിയിലെ വിദ്യാര്‍ത്ഥികളുടെ ധനസമാഹരണം-
പിലാത്തറ:ബിരിയാണി ചലഞ്ചുമായി ആദിവാസി വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് ധനസമാഹരണവുമായി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ചിലൂടെ 2500 ബിരിയാണി വിറ്റഴിച്ചത്.
ഇതില്‍ നിന്ന് ലഭിച്ച തുക ആറളത്ത് നിര്‍മ്മിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിനായി നല്‍കും.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനന് ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ്.ജില്ലാ കണ്‍വീനര്‍ ശ്രീധരന് കൈതപ്രം മുഖ്യാതിഥിയായി. പി.ടി.എ.പ്രസിഡന്റ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, പ്രഥമാധ്യാപിക സി.പി. ബീന, പ്രോഗ്രാം ഓഫീസര്‍ എം.രമണി എന്നിവര്‍ സംസാരിച്ചു
