ബി.ജെ.പി തളിപ്പറമ്പ് എം.എല്‍.എ ഓഫീസ് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വര്‍ണ്ണകൊള്ളക്കെതിരെയും

ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ജില്ല പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ല ജന.സക്രട്ടറി എ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് ഗംഗാധരന്‍ കാളിശ്വരം, സെക്രട്ടറി അരുണ്‍ തോമസ്, സെല്‍ കോഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, ബേബി സുനാഗര്‍, പി.ഗംഗാധരന്‍, എ.പി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷൈമ പ്രദീപ് സ്വഗതവും, ശ്രീഷ്മ മീനോത്ത് നന്ദിയും പറഞ്ഞു.