ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍

തളിപ്പറമ്പ്: ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍.

ബിപിന്‍.സി ബാബു ഒരു തുടക്കം മാത്രമാണെന്നും ഓരോ സി.പി.എം സമ്മേളനങ്ങള്‍ കഴിയുന്തോറും നിരവധിപേര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.ജയകൃഷ്ണന്‍ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

ബി.ജെ.പി സംസ്ഥാന സെക്രട്ടെറി കെ.ശ്രീകാന്ത്, എ.പി.ഗംഗാധരന്‍, ബേബി സുനാഗര്‍, കേണല്‍ സാവിത്രിയമ്മ, കെ.സി.മധുസൂതനന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍, എ.പി.നാരായണന്‍, ടി.സി.മോഹനന്‍, പി.ഗംഗാധരന്‍ എന്നിവര്‍പ്രസംഗിച്ചു.

പി.അശോക്കുമാര്‍ സ്വാഗതം പറഞ്ഞു.