ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്-പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ചപ്പാരപ്പടവ് -പെരുമ്പടവ് റോഡിലെ തിരുങ്കുളത്തുള്ള സി.ഷൈജുവിന്റെ വീടിന്റെ ജനല്‍ചില്ലുകളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തത്.
സംഭവസ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, ഏരിയ പ്രസിഡന്റ് എം.വി.ഉണ്ണികൃഷ്ണന്‍, ജന. സെക്രട്ടറി ടി. ഗിരിഷ് കുമാര്‍, മണ്ഡലം കമ്മിറ്റിഅംഗം എം പ്രകാശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഓ്‌ട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് അക്രമം നടത്തി രക്ഷപ്പെട്ടത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന തിരുങ്കളത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, പോലീസ് അടിയന്തിരമായി പ്രതികളെ കണ്ടെത്തണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.