ബി.ജെ.പി.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ പൂര്‍ത്തിയായി-
തലശ്ശേരി: കടയില്‍ നിന്നും പത്രം വായിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂര്‍ത്തിയായി.

സാക്ഷി വിസ്താരം സംബന്ധിച്ചുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തമ്മിലുള്ള വാദങ്ങളും തുടങ്ങി.
തോലമ്പ്രയിലെ അനിലാലയത്തില്‍ നെല്ലേരി അനീഷ് (49) കൃഷ്ണാലയത്തില്‍ അശോകന് (52) കെ.പങ്കജാക്ഷന്(41), ആലക്കാടന്‍ ബിജു(40), ചെമ്മരത്തില്‍ മണി വിജേഷ് (34)പൊങ്ങോളി ധനേഷ് (33),
നെല്ലിക്ക മുകേഷ് (35) സജിനാലയത്തില് കാരായി ബാബു (46) തോലമ്പ്രയിലെ പനിച്ചി സുധാകരന്(52)എന്നീ സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍.
2009 മാര്‍ച്ച് 4 ന് രാവിലെ ഏഴര മണിയോടെ ചെമ്മരത്തില്‍ പവിത്രന്റെ അനാദികടയില് നിന്നും പത്രം വായിച്ച് കൊണ്ടിരിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനായ
തോലമ്പ്രയിലെ കണ്ട്വന് ഷിജു (26)വിനെ പ്രതികള്‍ പിന്തുടര്ന്ന് പോയിമാരകായുധങ്ങള് കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ചാത്തോത്ത് പവിത്രന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.
കാര്യത്ത് രാജന്, കുന്നുബ്രോന്‍ ദാമു, വട്ടപ്പാറ ലസന, പൊന്നന് സജീവന്, അണ്ണേരി സതീഷ്, പി.രാഹുല്‍, പഞ്ചായത്ത് സിക്രട്ടറി ആയിരുന്ന പി.കുമാരന്, വില്ലേജ് ഓഫീസര്‍ കെ.മഹേഷ് കുമാര്‍,
ഡോ.പി.പി.പ്രേംനാഥ്, ഡോ.ബാലാജി സക്കറിയ, ഫോറന്‍സിക് സര്ജന് ഡോ.എസ്.കൃഷ്ണകുമാര്‍, പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്, പി.തമ്പാന്, സി.രാജു, ഇബ്രാഹിംകുട്ടി, ടി.പി.ജേക്കബ്, പി.ശശികുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന് സാക്ഷികള്‍.
പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ അഡ്വ.ബി.പി.ശശീന്ദ്രനാണ് ഹാജരാവുന്നത് ഹാജരാവുന്നത്.
സംഭവത്തിന് മുമ്പ് സി.പി.എം.പ്രവര്‍ത്തകനെ ബി.ജെ.പി.പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ അഡ്വ.കെ.രാമന്‍പിള്ള, അഡ്വ.ഷാനവാസ് തുടങ്ങിയവരാണ് ഹാജരാവുന്നത്.
