പോലീസ് പ്രതിരോധം പൊളിച്ചു. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

പരിയാരം: പരിയാരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടികാട്ടി പ്രതിഷേധം., പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ദേശീയപാതയില്‍ ചുടല എ.ബി.സി ക്ക് സമീപത്തും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലുമാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.

സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വൈസ് പ്രസിഡന്റ് വി.രാഹുല്‍, ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്‌സണ്‍ മാത്യു, സി.വി.വരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

പോലീസിനെ ഞെട്ടിച്ചുകൊണ്ടാണ് സന്ദീപ് പാണപ്പുഴയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നിലും ചുടല കപ്പണത്തട്ടിലെ എ.ബി.സി ബില്‍ഡിങ്ങിന് സമീപത്ത് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി.രാഹുലും മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി വീശിയത്.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രോമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

തളിപ്പറമ്പില്‍ ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമിതി അംഗം രാഹുല്‍ ദാമോദരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.സായൂജ്, സെക്രട്ടെറിമാരായ എസ്.ഇര്‍ഷാദ്,

മുരളി പൂക്കോത്ത്, കെ.വി.സുരാഗ്, മുസ്ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം എന്നിവരെ മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.