മരണശേഷവും ഓര്‍മ്മകളുണ്ടായിരിക്കും-ഇത് ശ്രീദേവി ടീച്ചര്‍- തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്ത് റിട്ട.അധ്യാപിക-
തളിപ്പറമ്പ്: മരണാനന്തരം തന്റെ ശരീരം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കി റിട്ട.അധ്യാപിക കെ.എന്‍.ശ്രീദേവി.

പരേതരായ കിഴക്കേടത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മകളായ ഇവര്‍ റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എം.വാസുദേവന്‍ നമ്പൂതിതിരിയുടെ ഭാര്യയാണ്.
ഇരിങ്ങല്‍ യു പി സ്‌ക്കൂളില്‍ നിന്ന് വിരമിച്ച ശ്രീദേവി ടീച്ചര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് സമ്മതപത്രം കൈമാറി.
കഴിഞ്ഞ ദിവസം പി.നീലകണ്ഠയ്യര്‍ സ്മാരക മന്ദിരത്തില്‍ വെച്ച് പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന കച്ചേരിക്കു ശേഷം സമ്മത പത്രത്തിന്റെ ഒരു കോപ്പി സംഗീതസഭക്കും കൈമാറി.
പെരിഞ്ചെല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍, പ്രസിഡന്റ് രാജശേഖരന്‍, അയ്യപ്പ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംങ്ങ് ട്രസ്റ്റി കെ.സി.മണികണ്ഠന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
