പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം, 2 സി പി എം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു
പാനൂര്‍: പാനൂരിനടുത്ത് കൈവേലിക്കല്‍ മുളിയാതോടില്‍ ബോംബ് സ്‌ഫോടനം, 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്.

മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷെറിന്‍ (26), വിനീഷ് (24) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
ഇതില്‍ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും, കൈയ്ക്കുമാണ് പരിക്ക്.
പരിക്കേറ്റവരെ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയിലും, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു.
പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
