മഹേശ്വരന് മാസ്റ്ററുടെ പുസ്തകം കണ്ടും തൊട്ടറിഞ്ഞും പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന
കണ്ടും; തൊട്ടറിഞ്ഞും എന്ന വി.പി.മഹേശ്വരന് മാസ്റ്റര്‍ എഴുതിയ പുസ്തകം ചെറുകഥാകൃത്ത് ടി.പത്മനാഭന് പ്രകാശനം ചെയതു.
ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ ഏറ്റുവാങ്ങി.
ജില്ലാ ജഡ്ജി കെ.സോമന് അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ കുഞ്ഞിരാമന്, പി.സി.വിജയരാജന്‍, സുസ്മിതബാബു എന്നിവര്‍ പ്രസംഗിച്ചു.
പി.ഹരിശങ്കര്‍ സ്വാഗതവും വി.പി.മഹേശ്വരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഏറെ സംവത്സരങ്ങള്‍ ജന്മദൗത്യമായി അദ്ധ്യാപനത്തെ കൊണ്ടുനടക്കുകയും കൗമാര-ബാല്യങ്ങളുടെ കൂട്ടുകാരും മാര്‍ഗ്ഗനിര്‍ദ്ദേശകരുമായി അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലെ കുറേയേറെ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയിലൂടെ.
ഓര്ക്കപ്പെടേണ്ടവരുടെമേല് വിസ്മൃതിയുടെ രാവ് പടരുന്നത് കണ്ടതിന്റെ നിസ്സഹായതാബോധമാണ് ഈ വ്യക്തിക്കുറിപ്പുകള്ക്ക് കാരണമായിട്ടുള്ളതെന്നും മഹേശ്വരന് മാസ്റ്റര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു പുസ്തകം ഒരുപക്ഷെ, മലയാളത്തില്‍ ആദ്യത്തേതായിരിക്കും.