കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ്-
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ് നല്‍കി.
കുറുമാത്തൂര്‍കടവ് കീരിയാട്ടെ ആലക്കണ്ടി വീട്ടില്‍ എ ഇബ്രാഹിം(55),
കെ.എല്‍-59 എം 9423 നമ്പര്‍ സ്‌കൂട്ടറിന്റെ ആര്‍.സി.ഉടമ മുനവിര്‍ പുതിയകത്ത്(26)എന്നിവര്‍ക്കാണ് നോട്ടീസ്.
തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ പരാതിയിലാണ് നോട്ടീസ്
ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ പട്രോള്‍ ഡ്യൂട്ടിക്കിടയിലാണ് കീരിയാട് ഭാഗത്ത് വെച്ച് കുട്ടി മറ്റുള്ളവരുടെ ജീവനും ശരീരരക്ഷക്കും
അപകടമുണ്ടാക്കുന്ന വിധത്തില്‍ സ്‌കൂട്ടറോടിച്ചതെന്ന പരാതിയിലാണ് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് 41(A)പ്രകാരമാണ് കേസ്.